ഇഷ്‌ടം (രാത്രി )
ഇഷ്ടമാണ് നിന്നെ ഒരുപാട്
നേരിൽ കണ്ടറിഞ്ഞൂ നിന്നെ ,
ഒറ്റക്കായ നിമിഷണങ്ങളിൽ,
നീയായിരുന്നൂ എനിക്ക് കൂട്ട്
എന്നെ മനസ്സിലാക്കുന്ന
എന്തോ ഒന്ന് നിന്നിലുണ്ട് ,
ഇരുട്ടിൻറ്റെ ഗാഢതയിൽ ഞാൻ
തേങ്ങുന്നത് നീ അറിയുന്നൂ
എങ്കിൽ നീ എന്റ്റെതാണ് .
വെറുമൊരു കറുപ്പല്ല നീ ,
ഒറ്റപ്പെടുന്നവർക്ക് കൂട്ടായി
എന്നും നീയുണ്ട് ,
ഞാനുണ്ട് നിൻറ്റെ കൂടെ ...
നിന്നെ സ്നേഹിച്ച നിന്നിലലിഞ്ഞുചേരാൻ ..
by
അഞ്ജലി
അഞ്ജലി
No comments:
Post a Comment