Monday, 22 October 2018

എന്റെ കഴിവ് ?

ഞാൻ ഒരുപാട് ആലോചിച്ചു എനിക്ക് എന്താണ് ഈ ബ്ലോഗ്ഗിൽ എന്റെ കോൺട്രിബൂഷൻ ആയി കൊടുക്കുവാൻ കഴിയുന്നത്. അങ്ങനെ സ്പെഷ്യൽ ആയി ഒന്നും തന്നെ എനിക്ക് ഇല്ല എന്ന സത്യം മാത്രം എനിക്ക് അപ്പോൾ മനസിലായി. എങ്കിലും പേരിന്  ഒന്ന്...... ആ എല്ലാരും ഒരു പോലെ അല്ല,എല്ലാ കഴിവും എഴുതി പിടിപ്പിക്കാൻ കഴിയില്ല. അത് കൊണ്ട് എനിക്കും കഴിവുണ്ട്. ഞാൻ വലിയ എഴുത്ത് കാരിയല്ല, വരക്കാനും അറിയില്ല, പാടാൻ അറിയില്ല, എന്നാൽ ഒന്ന് ഉണ്ട് ഇവർക്ക് ഒന്നും ഇല്ലാത്തത്, എനിക്ക് പോലും അറിയാത്തത്. അത് കൊണ്ട് എനിക്കും ചില കോൺട്രിബൂഷൻ ഈ ബ്ലോഗ്ഗിൽ നല്കാൻ കഴിയും. എനിക്കും ചില കഴിവുകൾ ഉണ്ട് എന്ന് ഇവർ വിശ്വസിക്കും വിധം എഴുതി പിടിപ്പിക്കുക.ഇങ്ങനെ എഴുതുമ്പോൾ ഒന്ന് ഉണ്ട് എന്റെ കഴിവ് ഇവർക്കും എനിക്കും മനസ്സിലാവുന്നു..... 

1 comment: